പയ്യാവൂർ: നവംബർ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ എന്നിവിടങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ തീം സോംഗ് ടൈറ്റിൽ റിലീസ് ചെയ്തു. കെ.പി.സുനിൽകുമാർ, പ്രമോദ് പൂമംഗലം, കലാക്ഷേത്ര സൗമ്യ സന്തോഷ് എന്നിവർ ചേർന്നാണ് തീം സോംഗ് ടൈറ്റിൽ 'ചമയം' റിലീസ് ചെയ്തത്. എഴുത്തുകാരനും സാഹിത്യപ്രവർത്തകനും ഉപജില്ലാ വിദ്യാരംഗം കൺവീനറും ഗുരുശ്രേഷ്ഠ ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ.പി.സുനിൽ കുമാർ ആണ് തീം സോംഗ് രചിച്ചത്. ഗോവ ഇന്റർനാഷണൽ, ഒഡീഷ സിൽവർ സിറ്റി ഇന്റർനാഷണൽ തുടങ്ങിയ ഫിലിം ഫെസ്റ്റ് അവാർഡുകൾ കരസ്ഥമാക്കിയ ഗായകനും സംഗീത സംവിധായകനുമായ പ്രമോദ് പൂമംഗലമാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ച് ഗാനം ആലപിച്ചിട്ടുള്ളത്. ചെമ്പന്തൊട്ടിയിലെ നൃത്താധ്യാപികയായ കലാക്ഷേത്ര സൗമ്യ സന്തോഷ് ആണ് തീം സോംഗിന്റെ നൃത്താവിഷ്കാരം ഒരുക്കുന്നത്. കലോത്സവം സാംസ്‌കാരിക കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കെ.വി.ഗീത, കൺവീനറും ചിത്രകലാ അധ്യാപകനുമായ ശ്രീനിവാസൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ ലൗവ്‌ലി എം.പോൾ, ഷീജ പുഴക്കര, സിനി ജോസഫ്, പ്രീമ സണ്ണി, പ്രിൻസ് തോമസ്, ഷാലിമ സി.മാത്യു എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ഷിജി, സിസ്റ്റർ ജോസ്‌മി, ജെയ്‌സി ജിബി, പ്രോഗ്രാം ജോയിന്റ് കൺവീനർ രജിത് എം.ജോർജ്, ഷിജോ നിലയ്ക്കപ്പള്ളിൽ, അബിൻ ആന്റോ മലയത്താഴത്ത് എന്നിവരാണ് തീം സോംഗിന്റെ അണിയറ പ്രവർത്തകർ. ചെമ്പന്തൊട്ടിയിലെ രണ്ട് സ്‌കൂളുകളിലെയും സ്‌കൗട്ട്, ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികളും തീം സോംഗിന്റെ ഭാഗമാകും. കേരളപ്പിറവി ദിനത്തിൽ തീം സോംഗിന്റെ റെക്കോർഡിംഗ് നടക്കുമെന്ന് കലാേസവം ജനറൽ കൺവീനർ ബിജു സി.ഏബ്രഹാം അറിയിച്ചു.
റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ