ഇരിട്ടി: കാണാതായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയില്‍ കണ്ടെത്തി. പയ്യാവൂര്‍ സ്വദേശി ജോബിഷ് ജോര്‍ജ്(34)ന്റെ മൃതദേഹമാണ് വളപട്ടണം പുഴയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതല്‍ യുവാവിനെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോര്‍ജ്.
we one kerala- aj