കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 12 October 2024

കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ.

 

ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തു നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നായിരുന്നു യുവാവിന് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും തുടർച്ചയായി വയറ് വീർത്തു വരാൻ തുടങ്ങുകയും ചെയ്തു.  തുടർന്ന് യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ്  ഡോ.ശുഭം വത്സ്യത്തിൻ്റെ അടുത്ത് എത്തി.തുടർന്ന് ഡോക്ടർ അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ (ജിഐ) എൻഡോസ്കോപ്പി നടത്തിയാണ് രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. ഇത്തരം കേസുകൾക്ക് കൃത്യസമയത്ത് ചികിൽസ ലഭിച്ചില്ലെങ്കിൽ അത് ഒരുപക്ഷേ  ജീവനു തന്നെ ഭീഷണിയാകുമെന്ന് ‍ഡോക്ടർ മുന്നറിയിപ്പ് നൽകി. യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ ഉറങ്ങി കിടക്കുമ്പോൾ വായിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പാറ്റയെ പുറത്തെടുക്കാൻ വൈകിയാൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതര രോഗത്തിലേക്കും ഇത് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

weone kerala sm


Post Top Ad