ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

കാസർകോട്: ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്.
മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് എത്തി. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പരാതി. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


Post a Comment

أحدث أقدم

AD01