20-20 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.


മയ്യിൽ: ലെഫ്റ്റനൻ്റ് കേണൽ പി ആർ ഗോദവർമ രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ എക്സൈസ് കണ്ണൂർ, പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ എന്നിവരുമായി സഹകരിച്ച് ലഹരിക്കെതിരെ കായിക ലഹരി എന്ന പേരിൽ ഒരു 20-20 ക്രിക്കറ്റ് മത്സരം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പരിപാടി  ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഡോ.പി കെ ജഗന്നാഥൻ മുഖ്യ അതിഥി ആയി. ചടങ്ങിൽ എം വി അബ്ദുല്ല, രാജു പപ്പാസ്, ആർ അജയൻ, ഒ എം അജിത്ത് മാസ്റ്റർ, പി എ ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ എക്സൈസ് കണ്ണൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ 5 വിക്കറ്റ് എടുത്ത പവർ ക്രിക്കറ്റ് ക്ലബിൻ്റെ കെ ഷാജിയെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു. 47 പന്തിൽ 78 റൺസ് എടുത്ത് പുറത്താകാതെ നിന്ന പവർ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ ഇ വി നൈജു ടോപ് സ്കോറർ ആയി. പരിപാടിക്ക് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം വി അഷ്റഫ് സ്വാഗതവും ഇ വി നൈജു നന്ദിയും പറഞ്ഞു.



Post a Comment

0 Comments