കണ്ണൂർ കലക്ടറേറ്റിൽ റവന്യൂ റിക്കവറി വിഭാഗം ഭൂമി തരംതിരിക്കൽ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി

 



 കണ്ണൂർ : കലക്ടറേറ്റിൽ റവന്യൂ റിക്കവറി വിഭാഗം ഭൂമി തരംതിരിക്കൽ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകൾ ഈ ഓഫീസിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ സിരോഷ് പി ജോണിന്റെ അലംഭാവത്തെ തുടർന്നാണ് അങ്ങനെ സംഭവിച്ചതെന്നും പരാതി ഉയർന്നതിനെ തുടർന്ന് സിരോഷ് പി ജോൺ സസ്പെൻഷനിൽ കഴിയുകയാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടന്നത്. ഇൻസ്പെക്ടർ പി സുനിൽകുമാർ, എ. എസ് ഐ – ഇ കെ രാജേഷ്, സീനിയർ സി പി ഒ അജേഷ് എന്നിവരും ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫിനാൻസ് ഓഫീസർ കെ വി മുകുന്ദനും ഓഫീസിൽ റെയ്ഡിന് എത്തിയത്. ഭൂമി തരംതിരിക്ക ലുമായി ബന്ധപ്പെട്ട 500 ഓളം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി വിജിലൻസ് റെയ്ഡിൽ കണ്ടെത്തി.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01