മാധ്യമപുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.



കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവത്തിന്റെ മാധ്യമപുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പൊലീസ്‌ സൊസൈറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ സ്പോർട്‌സ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ അവാർഡുകൾ സമ്മാനിച്ചു.

അവാർഡ് ജേതാക്കൾ:

അബ്ദുൾ മുനീർ ( റിപ്പോർടർ,സുദിനം) മിഥുൻ അനിലാ മിത്രൻ (ഫോട്ടോഗ്രാഫർ, ദേശാഭിമാനി ) ദൃശ്യമാധ്യമം: ലിജിത ജനാർദനൻ (റിപ്പോർട്ടർ, സീൽ ടി വി) മനോജ് മയ്യിൽ (കണ്ണൂർ വിഷൻ), സമഗ്ര കവറേജ്: ദേശാഭിമാനി, സുദിനം, കണ്ണൂർ മെട്രോ, ആകാശവാണി കണ്ണൂർ നിലയം). സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ.കെസി വത്സല അധ്യക്ഷയായി. മീഡിയ കമ്മിറ്റി കൺവീനർ ടിപി വിജയൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പി കെ പ്രേമരാജൻ, എം അബ്ദുൾ മുനീർ, മനോജ് മയ്യിൽ,കെഒ ശശിധരൻ, ടി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടരി പി വി രത്നാകരൻ സ്വാഗതവും ട്രഷറർ കെ എം ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01