"അങ്കം അട്ടഹാസം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


സൈജു കുറുപ്പ്, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ പ്രധാന  കഥാപാത്രങ്ങളായത്തുന്ന "അങ്കം അട്ടഹാസം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ ആക്ഷന് ഒരുപാട് പ്രാധാന്യമുള്ള ചിത്രമാണ് "അങ്കം അട്ടഹാസം". അതുകൊണ്ടുതന്നെ സൈജു കുറുപ്പിന്റെയും ഷൈൻ ടോം ചാക്കോയുടെയും മാധവ് സുരേഷിന്റെയും വേറിട്ടൊരു മുഖം ഈ സിനിമയിലൂടെ നമുക്ക് കാണാനാകും. പുതുമുഖ നടി കൂടിയായ അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മറ്റു കഥാപാത്രങ്ങളായി അന്നാരാജൻ, അലൻസിയർ, അമിത് (Vazha Fame ), നന്ദു, നോബി, കുട്ടി അഖിൽ, അജയ്, സൂരജ് സുകുമാർ, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ഓണത്തിന് തീയറ്ററുകളിലെത്തും. സുജിത്ത് എസ് നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്നത്. Triani പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ G നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ശിവൻ എസ് സംഗീതാണ്. ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ വാസുദേവം ഗായത്രി നായരും ചേർന്നാണ്. എഡിറ്റർ: പ്രദീപ്‌ ശങ്കർ, Art: അജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, മേക്കപ്പ്: സഞ്ജു നേമം, Costume: റാണാ പ്രതാപ്, PRO: ബിജിത്ത് വിജയൻ.






Post a Comment

Previous Post Next Post

AD01