ഇടുക്കി പീരുമേട്ടിലെ വീട്ടമ്മയുടെ മരണത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖയെന്നും വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്റെ പേരിൽ ചുമത്താൻ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അല്പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു എന്നും വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആദ്യ ഗഡു നൽകാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഭർത്താവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുകയായിരുന്നു. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത് എന്നാണ് സീതയുടെ ഭർത്താവ് പറഞ്ഞിരുന്നത്. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
WE ONE KERALA -NM
.jpg)




Post a Comment