ലോകത്ത് രാത്രിയില്‍ ഏറ്റവും മനോഹരവും സുരക്ഷിതവുമായ നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും അബുദാബിയും. ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരമാണ് ദുബായ്. രാത്രികാല സൗന്ദര്യത്തിലും സുരക്ഷയിലും യുഎഇ നഗരങ്ങള്‍ ഇതിനും മുൻപും ആഗോളതലത്തില്‍ മുന്നിലെത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ രണ്ട് നഗരങ്ങളും ഉയര്‍ന്ന സ്‌കോര്‍ നേടി. രാത്രിയില്‍ സഞ്ചരിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ് അബുദാബി. യുകെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സി ട്രാവല്‍ബാഗിന്റെ പഠനമനുസരിച്ച് തയാറാക്കിയ പട്ടികയിലാണ് രാത്രിയില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരമായി ദുബായിയെയും പന്ത്രണ്ടാമത്തെ നഗരമായി അബുദാബിയെയും തിരഞ്ഞെടുത്തത്. രാത്രി ജീവിത സൗകര്യങ്ങള്‍, നഗര പരിസ്ഥിതി നിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. ലോകത്ത് രാത്രികാല ടൂറിസത്തിന്റെ വര്‍ധിച്ചുവരുന്ന ആകര്‍ഷണം ട്രാവല്‍ബാഗിന്റെ പഠന റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ദുബൈയില്‍ രാത്രി വൈകിയും തുറന്നിരിക്കുന്ന 190 ഇടങ്ങളുണ്ട്. ദുബായിലെ ശബ്ദ, പ്രകാശ മലിനീകരണ സ്‌കോര്‍ 100ല്‍ 52.58 ആണ്. അബുദാബിയില്‍ 62 രാത്രികാല ഇടങ്ങളാണുള്ളത്. ദുബായിൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദയാത്രകളും സജീവമാകുന്നത് രാത്രിയിലാണ്.

إرسال تعليق