‘പി എം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ ഡി എഫ് ചർച്ച ചെയ്യും’: ടി പി രാമകൃഷ്ണൻ



കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാൻ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ പി എം ശ്രീ പദ്ധതിയെക്കുറിച്ച് എല്‍ ഡി എഫ് ചർച്ച ചെയ്യുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. പി എം ശ്രീ പദ്ധതിയെ എതിക്കുന്നതിൽ തെറ്റില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സി പി ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര വിഹിതം വാങ്ങിയെടുക്കാനും കഴിയണം. കേന്ദ്ര വിഹിതം ലഭിക്കാനാവശ്യമായ നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. കേന്ദ്ര നയങ്ങൾക്കെതിരെ കേരളം സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
അതേസമയം, പേരാമ്പ്ര സംഘര്‍ഷത്തെക്കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് എം പി ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ അതല്ല ഉണ്ടായത്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഭീഷണി യുഡിഎഫ് തുടരുകയാണ്. സി എച്ച് കണാരൻ ദിനം അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിൽ എത്തിയതായിരുന്നു അദ്ദേഹം.


Post a Comment

Previous Post Next Post

AD01