സത്യം പറയുന്നവരുടെ നാവരിയുക എന്ന നിലപാട് മാധ്യമങ്ങളുടെ കാര്യത്തിൽ സ്വീകരിക്കുന്നത് പല തവണ സമകാലിക ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള കാര്യമാണ്. കണ്ടെന്റിന്റെ മികവ് കൊണ്ട് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായ NOCAP ന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുന്നറിയിപ്പ് കൂടാതെ ഡിസേബിൾ ചെയ്തിരിക്കുകയാണ് മെറ്റ. കാരണമൊന്നും വ്യക്തമാക്കാതെയാണ് മെറ്റയുടെ നടപടി. ഈ ദിവസങ്ങളിൽ ആർ എസ് എസിനെതിരിയെള്ള പോസ്റ്റുകൾ, എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേര്, നരവനെയുടെ വെളിപ്പെടുത്തൽ തുടങ്ങിയ ഉള്ളടക്കങ്ങൾ വരുന്ന കണ്ടെന്റുകളാണ് NOCAP പോസ്റ്റ് ചെയ്തിരുന്നത്. സത്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് ഭയന്നാണോ ഈ നടപടി എന്ന ചോദ്യം ഉയരുന്നുണ്ട്. വിലക്കുകൾക്ക് നിശ്ബദമാക്കാനാകുന്നതല്ല സത്യങ്ങൾ വിളിച്ചുപറയുന്ന നാവുകൾ. പഴയ അക്കൗണ്ട് ഡിസേബിൾ ആയതിനെ തുടർന്ന് nocap.updates എന്ന പുതിയ ഐഡി ആരംഭിച്ചിട്ടുണ്ട്. സത്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്നത് ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ കർത്തവ്യമാണ്. ജനാധിപത്യത്തെ ഹത്യ ചെയ്യാനായി ഫാസിസത്തിന്റെ കത്തി ഉയർത്തുമ്പോൾ അതിനെ പ്രതിരോധിക്കുക എന്നത് ജനാധിപത്യത്തിന്റെ “കാവൽ നായ്ക്കൾ” (watchdog) ളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യമാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഫാസിസം പിന്തിരിഞ്ഞോടിയതല്ല അതിനെ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയതാണ്.

.jpg)

Post a Comment