സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും സ്ഥിരം ജീവനക്കാരിയെ ഒഴിവാക്കാൻ സ‍ർക്കാർ നീക്കം; ഉത്തരവ് സ്റ്റേ



സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും സ്ഥിരം ജീവനക്കാരിയെ ഒഴിവാക്കാനുള്ള നീക്കത്തിൽ കോൺ​ഗ്രസ് സർക്കാരിന് തിരിച്ചടി. തൃശ്ശൂ‌ർ ആസൂത്രണ ബോർഡ് ഓഫീസ് അസിസ്റ്റന്റ് സബ്നയെ ഡിസ്ചാർജ് ചെയ്ത ഉത്തരവ് സ്റ്റേ ചെയ്തു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. എൻജിഒ യൂണിയൻ നേതാവിനെ തൽസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാനാണ് സബ്‌നയെ തൃശ്ശൂരിലെ ജില്ലാ ഓഫീസിൽനിന്ന് ഒഴിവാക്കിയത്. ഇനി ഒഴിവു വരുന്ന മുറയ്ക്ക് ജോലിയിൽ പ്രവേശിപ്പിക്കാം എന്നായിരുന്നു ഡിസ്ചാർജ് ഉത്തരവ്.

എന്നാൽ തൽസ്ഥിതി തുടരട്ടെ എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സംസ്ഥാന ആസൂത്രണ ബോർഡിനു കീഴിലുള്ള തൃശ്ശൂർ ജില്ലാ പ്ലാനിങ് ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ആയി കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്യുന്ന വ്യക്തിയാണ് സബ്ന.


Post a Comment

أحدث أقدم

AD01