നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.നിപയുടെ ഗൗരവത്തിൽ വിഷയം കൈകാര്യം ചെയ്യുന്നില്ലെന്നും ആരോഗ്യരംഗം സജ്ജമാക്കാനുള്ള ഇടപെടൽ സർക്കാർ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മുൻകൈ എടുക്കാത്തത് നിർഭാഗ്യകരമാണെന്നും മുൻ ആരോഗ്യ മന്ത്രിമാർ എങ്ങനെ ഇടപെട്ടു എന്നത് നാടിനറിയാമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ അത്യന്തം ശോചനീയമായ നിലയിലാണ് കടന്നുപോകുന്നതെന്നും ആരോഗ്യമന്ത്രി കോഴിക്കോട് എത്തിയില്ലെന്നും ഇത് ശരിയായ രീതിയായില്ലെന്നും ജാഗ്രതയോടെ ഇടപെടെണമെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകൻ കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. അഡ്വ. കെ ബി പ്രദീപിന്റെ നിയമനത്തിലൂടെ കള്ളന് ചൂട്ട് പിടിക്കലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പ്ലീഡറായുള്ള നിയമനം വിചിത്രമായ നടപടിയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അഡ്വ. കെ ബി പ്രദീപിനെ നിയമിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നാണ് നേരത്തെ ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞത്. എന്നാൽ ദേവസ്വം മന്ത്രി അറിയാതെ നിയമനം നടന്നതെങ്ങനെയെന്ന് പിണറായി വിജയൻ ചോദിച്ചു. ദേവസ്വം മന്ത്രി അറിയാതെ മുഖ്യമന്ത്രി നിയമനം നടത്തിയത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.


0 تعليقات