ഇരിട്ടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ദിനത്തില്‍ ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി. കെ ജനാര്‍ദ്ദനന്‍, ഷാനിദ് പുന്നാട് തുടങ്ങിയവര്‍ സംസാരിച്ചു.