ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ദില്ലി ജന്തർ മന്തറിലെ വിദ്യാർഥി സമരം. ആഴ്ചകളോളം നീണ്ടു നിന്ന സമരം വിജയകരമായ ഒരു പരിസമാപ്തിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഈ സമരത്തിലെ ഇടതുപക്ഷ നേതാക്കളുടെ പങ്ക് ഒരിക്കലും അവ​ഗണിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇടതുപക്ഷത്തിനെതിരെ ഉയർന്നുവരുന്ന ആക്ഷേപത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഎ റഹീം എംപി. സമരം അവസാനിച്ചെന്നും സമരക്കാരുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിജയത്തിനിടയിലും ഈ സമരത്തിൽ ഇടതുപക്ഷത്തിന് എന്താണ് പങ്കെന്ന് ചോദിച്ചു വരുന്നവരുണ്ടെന്നും , ഈ സമരം സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരാൾക്കും അത് മനസിലാകുമെന്നും റഹീം എംപി പറഞ്ഞു.

എഎ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം