ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ.

 

ജപ്പാൻ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ആണ് ഇന്ത്യയുടെ സുവർണനേട്ടം. ഇതേ ഇനത്തിൽ മലയാളി ടി എസ് മനു ഉൾപ്പെട്ട പുരുഷ ടീം വെങ്കലവും നേടി. വെള്ളി നേടിയ 4×400 മിക്സഡ് റിലേ ടീമിലും മനു ഉണ്ടായിരുന്നു. 4X100 മീറ്റർ മിക്സ്ഡ് റിലേയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത് തുടരുകയാണ്. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തിൽ നീരു ദണ്ഡ സ്വർണം നേടി. ഏഷ്യൻ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി നീരു ദണ്ഡ മാറി. നഗോയ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തഗത സ്വർണം. 30ൽ 28 ക്ലേ പീജിയൻസും വെടിവച്ചിട്ട് ഏഷ്യൻ റെക്കോർഡിന്റെ തിളക്കത്തോടെയാണ് നീരുവിന്റെ സുവർണനേട്ടം.

പുരുഷന്മാരുടെ 90കിലോയിൽ നിലവിലെ ലോകചാന്പ്യനായ കസാഖിസ്ഥാൻ താരത്തോട് തോറ്റ നരീന്ദർ ബെർവാളിന്റെ മുന്നേറ്റം വെങ്കല നേട്ടത്തിൽ അവസാനിച്ചു. സ്ക്വാഷിൽ ഇന്ത്യൻ വനിതാ ടീം ഇറാൻ ടീമിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി. ഒരു ജയം നേടിയാൽ ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തൻവി ഖന്ന എന്നിവർ ഉൾപ്പെട്ട ടീമിന് മെഡൽ ഉറപ്പിക്കാം. പുരുഷ അന്പെയ്ത്തിൽ ധീരജ് ബൊമ്മദേവരയും നീരജ് ചൌഹാനും വനിതകളിൽ കുംകും മൊഹോദും ക്വാർട്ടറിലെത്തി.



إرسال تعليق

0 تعليقات