ഇരിട്ടി: കൊണ്ടോട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിൻ്റെ മരണത്തിനുത്തരവാദികളായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസ് എടുക്കുക, കുടുംബത്തെ സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ലൈറ്റ് മോട്ടർ ഫെഡറേഷൻ CITU വിൻ്റെ നേതൃത്ത്വത്തിൽ ഇരിട്ടി ജോ.ആർ.ടി.ഒ ഓഫിസിലേക് തൊഴിലാളികളുടെ മാർച്ച് നടത്തി. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി യു.വി. രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം നടത്തി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, സുരേഷ് ബാബു.കെ.സി, കെ.ടി.ജോസഫ്, ബാബു കുര്യാക്കോസ്, പവിത്രൻ എന്നിവർ സംസാരിച്ചു.




0 Comments