കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും, വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ ജെ ജനീഷ്

 

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കും. അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകും. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.എല്ലാം അഡ്വാൻസ് ആയി പ്രഖ്യാപിക്കുകയും ആദ്യം നൽകുകയും ചെയ്യുക എന്നത് ആണ് സർക്കാരിന്റെ നയം. മെഡൽ ജേതാക്കൾക്ക് നൽകുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയൽ നീക്കം കഴിഞ്ഞു. അത് ഒക്ടോബർ 13ന് ജി വി രാജ ജന്മദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നൽകും.

വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനിൽക്കൽ ഉണ്ടാകില്ല. താൻ ഷൂട്ടിംഗ് പഠിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയപ്രവർത്തകൻ എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി



إرسال تعليق

0 تعليقات