യുഎസില്‍ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; 18 മൃതദേഹങ്ങള്‍ കണ്ടെത്തി


യുഎസില്‍ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ ഡിസിയില്‍പ്രാദേശിക സമയം 2ഓടെ അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു അപകടം. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൂട്ടിയിടിയെത്തുടര്‍ന്ന് തകര്‍ന്ന വിമാനം പോട്ടോമാക് നദിയില്‍ വീണു. വിമാനം നദിയില്‍ വീണതിനെത്തുടര്‍ന്ന് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അമേരിക്കന്‍ പ്രാദേശിക എയര്‍ലൈനായ പിഎസ്എ എയര്‍ലൈനിന്റെ ബൊംബാര്‍ഡിയര്‍ സിആര്‍ജെ 700 ജെറ്റാണ് സിറോസ്‌കി എച്ച്- 60 ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. കന്‍സാസിലെ വിഷ്യയില്‍ നിന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കന്‍ സൈന്യവും സ്ഥിരീകരിച്ചു. 

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 വിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.



Post a Comment

أحدث أقدم

AD01