കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്




2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് 200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സർക്കുലേറ്റ് ചെയ്യുന്ന കറൻസികള്‍ 200 രൂപയുടേയും 500 രൂപയുടേതുമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. 2000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപിക്കുന്നുവെന്ന് ആർ.ബി.ഐ വിലയിരുത്തിയെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. നോട്ട് പിൻവലിക്കുമെന്ന് ചില വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാല്‍, ആർ.ബി.ഐയുടെ ഭാഗത്ത് നിന്നും നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച്‌ ഇതുവരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതുപോലെ തന്നെ 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500നൊപ്പം 2000 രൂപയുടെ കള്ളനോട്ടുകളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.അതേ സമയം 2018-19 കാലയളവില്‍ 21,865 മില്യണ്‍ 500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2023-24 കാലയളവില്‍ കള്ളനോട്ടുകളുടെ എണ്ണം 85,711 ആയി ഉയർന്നു. എന്നാല്‍ ഈ റിപ്പോർട്ടിലൊന്നും 200 രൂപയുടെ കള്ളനോട്ടിനെ കുറിച്ച്‌ കാര്യമായ പരാമർശമില്ല. ഇതിനിടെയാണ് കള്ളനോട്ടുകളുടെ പേരില്‍ 200 രൂപയുടെ കറൻസി നിരോധിക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.




Post a Comment

أحدث أقدم

AD01