സിപിഐഎം പ്രവര്‍ത്തകന്‍ അശോകന്‍ വധക്കേസ്; 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍


സിപിഐഎം പ്രവര്‍ത്തകന്‍ അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍. തിരുവനന്തപുരം വഞ്ചിയൂര്‍ ഫാസ്റ്റ് ട്രാക്ക് സെക്ഷന്‍ കോടതിയാണ് ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.


സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. 19 പ്രതികളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആവുകയും ചെയ്തിരുന്നു. അമ്പലത്തില്‍ കാല ജംഗ്ഷനില്‍ വെച്ചാണ് കൊലപാതകം ഉണ്ടായത്.



Post a Comment

أحدث أقدم

AD01