മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനത്തിന് വൈദികര്‍ക്ക് നന്ദി; മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി രാജേഷ്



സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനില്‍ അണിനിരക്കാനുള്ള ആഹ്വാനം തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ ഇന്ന് നല്‍കുകയുണ്ടായെന്നും ബഹുമാന്യരായ എല്ലാ വൈദികരോടുമുള്ള നന്ദി അറിയിക്കട്ടെയെന്നും മന്ത്രി എംബി രാജേഷ്. ക്യാമ്പയിനില്‍ മതനേതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാവും.തിരുവനന്തപുരത്തെ ഈ നല്ല മാതൃക പിന്തുടര്‍ന്ന് എല്ലാ മതനേതാക്കളും മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇന്ന് തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ പ്രാര്‍ഥനയോടൊപ്പം ഫാദര്‍ എഡിസണ്‍ നടത്തിയ ഈ പ്രസംഗം സന്തോഷപൂര്‍വം പങ്കുവെയ്ക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

WE ONE KERALA -NM




Post a Comment

أحدث أقدم

AD01