എൻ എം വിജയന്റെ മരണം; വിജിലൻസ്‌ അന്വേഷണം തുടങ്ങി

 



വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചു. ഡി വൈ എസ്‌ പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്. ആത്മഹത്യാശ്രമത്തിന്‌‌ മുൻപ്‌ നിരവധി തവണ കോൺഗ്രസ്‌ നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തൽ. ചിലരുടെ ഒന്നിലധികം ഫോൺകോളുകൾ വന്നു. ഫോൺ വിളികൾ പൊലീസ് പരിശോധിച്ച് വരികയാണ്.അതേസമയം, 17 ലക്ഷം കോഴ നൽകിയെന്ന് ആരോപണം ഉന്നയിച്ച താമരച്ചാലിൽ ഐസക്കിന്റെ മൊഴിയെടുത്തു. നിയമനത്തിന്‌ പണം നൽകിയവരുടെ പട്ടിക പരിശോധിക്കും. മുഴുവൻ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തും. എൻ എം വിജയന്റെ മുറിയിൽ നിന്ന് ലഭിച്ച ഫോൺ സൈബർ സെല്ലിന്‌ കൈമാറിയിരുന്നു.



Post a Comment

أحدث أقدم

AD01