പറശ്ശിനി: പറശ്ശിനി പുഴയില്‍ തോണി മറിഞ്ഞ് പുഴയിലേക്ക് വീണയാളെ സംസ്ഥാന ജല ഗതാഗത വകുപ്പ് ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പുഴയില്‍ തോണിയിലിരുന്ന് ചൂണ്ടയിടുകയായിരുന്ന പ്രേമന്‍ (65) ആണ് അപകടത്തിൽ പെട്ടത്.
ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്ന പ്രേമനെ ജല ഗതാഗത വകുപ്പിന്റെ ജീവനക്കാര്‍ തക്കസമയത്ത് ബോട്ടുമായി ചെന്ന് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.രക്ഷാപ്രവര്‍ത്തനത്തിന് കെ എം രാജേഷ്, കെ എ മക്കാര്‍, എം വി വിപിന്‍, വി എം അനസ്, പി എ നൗഫല്‍, കെ ആര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.
إرسال تعليق