എലപ്പുള്ളി സ്പിരിറ്റ് നിര്‍മാണ ശാല; ജനതാദള്‍ എസ്സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: മാത്യു ടി. തോമസ്


എലപ്പുള്ളി സ്പിരിറ്റ് നിര്‍മ്മാണ ശാലയ്ക്കുള്ള പ്രാഥമിക അനുമതിയുമായി ബന്ധപ്പെട്ട് ജനതാദള്‍ എസ്സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സംസ്ഥാന പ്രസിഡന്റ്‌റ് മാത്യു ടി. തോമസ് അറിയിച്ചു. ബുധനാഴ്ച സംസ്ഥാന നേതൃയോഗം ചേരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി നിലപാട് എന്ന പേരില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ക്ക് അനുസൃതമായി പാര്‍ട്ടി തീരുമാനമെടുത്തു എന്നാണ് ഇപ്പോഴത്തെ പ്രചാരണം. ഇതിന് പിന്നില്‍ ചില താല്പര്യക്കാര്‍ ഉണ്ട് എന്ന് ന്യായമായും ധരിക്കേണ്ടി വരുന്നു. പ്ലാച്ചിമടയില്‍ കൊക്കോകോള പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭത്തിന് ജനതാദള്‍ (എസ്സ് ) നേതൃപരമായ പങ്കു വഹിച്ചിരുന്നു. ഭൂഗര്‍ഭ ജലം വന്‍ തോതില്‍ ഊറ്റി എടുക്കുവാന്‍ ലക്ഷ്യമിട്ട ഒരു പദ്ധതിയെയാണ് അന്ന് എതിര്‍ത്തത്. അതിനു സമാനമല്ല ഇപ്പോഴത്തെ വിഷയമെന്നും ജനതാദള്‍ (എസ്സ് ) അറിയിച്ചു. മന്ത്രിമാറ്റം എന്ന വിഷയം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇപ്പോള്‍ ഇല്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01

 


AD02