മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇഷ്‌ടദാനം തിരിച്ചെടുക്കാം സുപ്രീം കോടതി



 മുതിര്‍ന്ന പൗരന്‍മാര്‍ മക്കള്‍ക്ക്‌ ഉള്‍പ്പെടെ നല്‍കുന്ന ഇഷ്‌ടദാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്‌ടദാനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ ഒരു ഉത്തരവ്‌ റദ്ദാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്‌ജയ്‌ കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമം സംബന്ധിച്ച 2007-ലെ നിയമത്തിന് കൂടുതല്‍ ഉദാരമായ വ്യാഖ്യാനം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മകന്‍ തന്നെ പരിപാലിക്കാത്തതിനാല്‍ ഇഷ്‌ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, ഇഷ്‌ടദാനത്തില്‍ അങ്ങനെയൊരു ഉപാധി ഇല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്‌. ഉപാധിയില്ലെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍/മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇഷ്‌ടദാനം റദ്ദാക്കുന്ന തരത്തില്‍ 2007-ലെ നിയമത്തിന്റെ വകുപ്പ്‌ ഏഴ്‌ നിര്‍വ്വചിക്കണമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്‌.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01