ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും’; നിലപാട് ആവര്‍ത്തിച്ച് പി വി അന്‍വര്‍

യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കും. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും പി.വി അന്‍വർ പറഞ്ഞു.തന്റെ ലക്ഷ്യം പിണറായിസം അവസാനിപ്പിക്കുക എന്നത് മാത്രം. 140 സീറ്റില്‍ 10 സീറ്റിലേക്ക് എല്‍ഡിഎഫിനെ ഒതുക്കുകയാണ് തന്റെ ലക്ഷ്യം. കേരളജനത തനിക്കൊപ്പം നില്‍ക്കും എന്ന് ഉറപ്പുണ്ട്. യുഡിഎഫിന്റെ എല്ലാ നേതാക്കളെയും ഫോണില്‍ ബന്ധപ്പെട്ട് കഴിഞ്ഞെന്നും പിവി അന്‍വര്‍ പറഞ്ഞു. പിണറായി വിജയനോട് നന്ദിയുണ്ടെന്നും അറസ്റ്റ് കൊണ്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി,വിഡി സതീശന്,സാദിക് അലി തങ്ങള്‍,സിപി ജോണ്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫോണില്‍ വിളിച്ചു നന്ദി പറഞ്ഞു.  പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളയും,മലയോര ജനങ്ങളെയും സഭ നേതാക്കളേയും കാണും അന്‍വര്‍ വ്യക്തമാക്കി

WE ONE KERALA -NM







Post a Comment

أحدث أقدم

AD01