അതിശൈത്യത്തില്‍ വലഞ്ഞ് ദില്ലി; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി


അതിശൈത്യത്തില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലിയില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുന്നു. അതിനിടെ, കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ന് രാവിലെ ഏഴ് മുതൽ പത്ത് വരെയുള്ള 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



Post a Comment

أحدث أقدم

AD01