വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തെ കെ റെയിൽ കരാർ കമ്പനിയുടെ ഓഫീസിൽ തീപിടിത്തം

 



വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കെ റെയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസിന് തീപിടിച്ചു. കരാർ കമ്പനിയുടെ കണ്ടെയ്നർ ഫീൽഡ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02