കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ്: ആനുകൂല്യ വിതരണം


കണ്ണൂർ: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് അംഗങ്ങളായവർക്ക് 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും. ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവ ആനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയും പെൻഷൻകാർക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് മുതലായവയുമാണ് ജനുവരി 31 മുതൽ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ബിൽഡിംഗ് സെസ് പിരിവിൽ വർധനവ് വരുന്ന മുറയ്ക്ക് പെൻഷൻ കുടിശ്ശിക അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നും ചെയർമാൻ വി ശശികുമാർ അറിയിച്ചു.



Post a Comment

أحدث أقدم

AD01

 


AD02