സ്കൂളിലെക്ക് പോകവെ വിദ്യാർത്ഥിനി തോട്ടിൽവീണുമരിച്ചു .


പഴയങ്ങാടി: വിദ്യാർത്ഥിനി തോട്ടിൽ വീണുമരിച്ചു. മാടായി ഗവൺമെൻ്റ് ഗേൾസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി  എൻ വി ശ്രീനന്ദ (16)യാണ് നടന്ന് പോകുന്നതിനിടയിൽ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്ക് വീണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 8.45ഓടെയാണ് ദാരുണസംഭവം.സഹോദരനും മറ്റ് വിദ്യാർത്ഥികളുമായി സ്കൂളിൽ  പോകാനായി ബസ്കയറാനായി പോകുമ്പോൾ  കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലുംസാധിക്കാതെവന്നതിനാൽ  കുട്ടികൾ സമീപത്തെ വീട്ടുകാരുടെ സഹായം തേടി.കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ എത്തിചെങ്കിലും ജീവൻ രക്ഷികാനായില്ല. വെങ്ങര നടക്കു താഴെ എൻ വി സുധീഷ് കുമാറിൻ്റെയും സുജയുടെയും മകളാണ്. വിശ്വജിത്ത് സഹോദരൻ ആണ്.



Post a Comment

أحدث أقدم

AD01