തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

 



തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 7 കുട്ടികളടക്കം നിരവധി പേർക്ക് അപകടത്തിൽ പരുക്കുണ്ട്.

കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ച ‘ഹെബ്രോൺ’ എന്ന ബസ് ആണ് അപകടത്തിൽപെട്ടത്.അപകടം നടക്കുമ്പോൾ ബസിൽ കുട്ടികളടക്കം അൻപതോളം പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 24 പേർ മെഡിക്കൽ കോളേജിലും 7 കുട്ടികൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണെന്നാണ് വിവരം..അതേസമയം അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കയിട്ടുണ്ട്.

 WE ONE KERALA -NM 



Post a Comment

أحدث أقدم

AD01