ലഹരിക്കെതിരെയായ ബോധവല്‍ക്കരണം; സംസ്ഥാന വ്യാപകമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ




മാരക മയക്കുമരുന്നുകള്‍ക്കെതിരായ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ.

മയക്കുമരുന്ന് – സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിന്റെ ഭാഗമായി നാട്ടിലാകെ ഭീതിയുളവാക്കുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി ഉണ്ടാവുന്നത്. കിലോ കണക്കിന് മയക്കുമരുന്ന് ഓരോ ദിവസവും പിടികൂടുന്നതും, ലഹരിക്ക് അടിമപ്പെട്ട് സ്വന്തം രക്ഷിതാക്കളെ കൊലപ്പെടുത്തിയതും, ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞില്ലെന്ന കാരണത്താല്‍ സുഹൃത്തിനെ കുത്തിക്കൊന്നതുമെല്ലാം, സമീപ ദിവസങ്ങളിള്‍ കേട്ട ദുരന്തവാര്‍ത്തകളാണ്. ഈ സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ നേരത്തെ ആരംഭിച്ച 'ജനകീയ കവചം' ക്യാമ്പയിൻ ശക്തമാക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. സംസ്ഥാനത്ത് ആദ്യഘട്ടം 200 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 7 മുതല്‍ 9 വരെ ജാഗ്രതാ പരേഡുകള്‍ സംഘടിപ്പിക്കും. മേഖല, യൂണിറ്റ് തലങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും.

‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാന വ്യാപകമായിവിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും ഇത്തര പരിപാടികളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ജനുവരി 30 – മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ‘മതേതര ഇന്ത്യക്ക് വേണ്ടി നിലകൊള്ളാം’ എന്ന മുദ്രാവാക്യമുയര്‍ത്തി 2500 കേന്ദ്രങ്ങളില്‍ അനുസ്മരണം സംഘടിപ്പിക്കുമെന്നും വാർത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വികെ സനോജ് അറിയിച്ചു. 

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02