‘സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർ ശ്രദ്ധിക്കുക, അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുത്’; മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്


അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്. യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യൂസ്ഡ് അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയുടെ ജിഎസ്ടി ഉയര്‍ത്താന്‍ കേന്ദ്ര സർക്കാർ ശിപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം രാജ്യത്തെ യൂസ്ഡ് കാര്‍ ബിസിനസില്‍ ക്രമരഹിതമായ ഘടന സൃഷ്ടിക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ 21ന് രാജസ്ഥാനിലെ ജയ്സാല്‍മറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി ഭേദഗതികള്‍ ചര്‍ച്ച ചെയ്തത്.

ഇത് അനുസരിച്ച് യൂസ്ഡ് കാര്‍ വില്‍ക്കുന്നതിനുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി. യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരേയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്‍ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.



Post a Comment

أحدث أقدم

AD01

 


AD02