ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ നടത്താന്‍ പണമില്ലെന്ന് ഡയറക്ടര്‍; കുട്ടികളില്‍ നിന്ന് പിരിച്ചെടുക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ പണമില്ലെന്നും മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. മാര്‍ച്ച് മൂന്നിന് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. പരീക്ഷകള്‍ നടത്തുന്നതിനുള്ള തുക നേരത്തെ തന്നെ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന രീതിയാണ് മുമ്പ് നിലവിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള തുക തിരികെ നല്‍കിയാല്‍ മതി. പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സര്‍ക്കാര്‍ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. ഈ തുകയും സര്‍ക്കാര്‍ വിഹിതവും ഉണ്ടായിട്ടും അക്കൗണ്ടില്‍ പണമില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01