കോഴിക്കോട് തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ ബിനീഷ്, വാണി, അനീസ, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്.കല്‍പ്പറ്റയില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കൊയിലാണ്ടിക്ക് സമീപം കടലില്‍ ഇവര്‍ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് പേര്‍ തിരയില്‍പെട്ടതില്‍ നാല് പേര്‍ മരിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റയാളും ഈ ആശുപത്രിയില്‍ തന്നെയാണുള്ളത്.കല്‍പറ്റയില്‍ നിന്നും 24 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി എത്തിയത്.
WE ONE KERALA -NM
إرسال تعليق