പാലക്കാട്‌ എലപ്പുള്ളി എഥനോൾ പ്ലാന്റ്; എവിടെ വേണമെങ്കിലും വിഷയം ചർച്ച ചെയ്യാം: എം വി ​ഗോവിന്ദൻ മാസ്റ്റർ


പാലക്കാട്‌: എലപ്പുള്ളി എഥനോൾ പ്ലാന്റ് എല്ലാവരെയും വിശ്വാസത്തിൽ എടുത്തേ മുന്നോട്ട് പോകൂവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കാര്യങ്ങൾ ബോധിപ്പിച്ച് പോകും. എല്ലാ വകുപ്പുമായും ചർച്ച ചെയ്യുമെന്നും ഉടൻ തുടങ്ങാൻ പോകുന്ന പദ്ധതി അല്ല ബ്രൂവറിയെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.‌ എല്ലാ അനുമതിയും വാങ്ങിയതിന് ശേഷമേ ബ്രൂവറി നടപ്പിലാക്കൂ. ബ്രൂവറിയിൽ ഒരു വിവാദവും ഇല്ല. എവിടെ വേണമെങ്കിലും വിഷയം ചർച്ച ചെയ്യാമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറ‍ഞ്ഞു. അതേസമയം, സംസ്ഥാനത്ത് സ്പിരിറ്റ് നിർമ്മാണ കേന്ദ്രം വരുന്നതിനെതിരെയുള്ള പ്രതിപക്ഷ എതിർപ്പ് അന്യ സംസ്ഥാന കമ്പനികൾക്ക് വേണ്ടിയാണോ എന്ന സംശയം പൊതു സമൂഹത്തിൽ ഉയർന്നു വരുന്നുണ്ട്. കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന കമ്പനിയായ ഹർഷ ഷുഗേ‍ഴ്സിന്‍റെ ഉടമ കോൺഗ്രസ് മന്ത്രിയാണ്.

കർണാടകത്തിലെ വനിത ശിശുവികസന മന്ത്രിയായ ലക്ഷ്മി ആർ ഹെബ്ബാല്ക്കറാണ് കമ്പനിയുടെ ചെയർപേ‍ഴ്സൺ. ഇവർ ഡി കെ ശിവകുമാറിന്‍റെ അടുത്ത അനുയായിയാണ്. കമ്പനിയുടെ ഡയറക്ടർ മന്ത്രിയുടെ മകനായ മൃണാൽ ഹെബ്ബാല്ക്കർ ആണ് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മൃണാൽ ഹെബ്ബാല്ക്കർ.



Post a Comment

أحدث أقدم

AD01