കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ മകനും മരിച്ചു


കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്ത് ചികിത്സയിലിരിക്കേയാണ് പിതാവായ നസീര്‍ മരണപ്പെട്ടത്. ഇപ്പോൾ ചികിത്സയിലിരിക്കെ മകനും മരണപെട്ടു. ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരുന്നു. ത്വയ്യിബിനു പിതാവ് കരൾ നൽകുകയായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ നസീറിന്റെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു. ത്വയ്യിബിന്റെ മാതാവ്. ശ്രീമൂല നഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.





Post a Comment

أحدث أقدم

AD01