കൊച്ചിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍


കൊച്ചിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. കൊച്ചി സ്വദേശികളായ അഫ്രീദ്,ഹിജാസ്, അമല്‍ അവോഷ്, ഫിര്‍ദോസ് എന്നിവരാണ് പിടിയിലായത്. സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

അതേസമയം ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരം വര്‍ക്കലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. വര്‍ക്കല തച്ചോട് പട്ടരുമുക്ക് എസ്. എസ് ലാന്‍ഡില്‍ 25 വയസുള്ള ആകാശ് ആണ് റൂറല്‍ ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതി മയക്കുമരുന്നുമായി വില്‍പ്പനയ്ക്ക് ഇരുചക്ര വാഹനത്തില്‍ പോകവേയാണ് ഡാന്‍സാഫ് ടീം വളഞ്ഞ് ബല പ്രയോഗത്തിലൂടെ പിടികൂടിയത്.

തുടര്‍ നിയമ നടപടികള്‍ക്കായി അയിരൂര്‍ പൊലീസിന് പ്രതിയെ കൈമാറി. കോളനികള്‍ കേന്ദ്രീകരിച്ചുള്ള വില്‍പ്പനയ്ക്കായി കൊണ്ടുപോയ 2.1 ഗ്രാം എംഡിഎംഎ ആണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 64 കോളനികള്‍ ഉണ്ട്. ഇവിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇപ്പോള്‍ പിടിയിലായ പ്രതി ആകാശ് ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലേയും പ്രതിയാണ്.

പ്രതിയുടെ സഹോദരന്‍ ഹെല്‍മറ്റ് മനു എന്നു വിളിപ്പേരുള്ള ആരോമല്‍ വര്‍ക്കല പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ്.



Post a Comment

أحدث أقدم

AD01