തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു

 


തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഫോമിലാണ് സംഭവം. ഇന്ന് രാവിലെ ചുറ്റികകൊണ്ട് 17 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും 16 വയസ്സുകാരന്‍ 17 വയസ്സ് ഉള്ള അഭിഷേകിനെ കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01