കണ്ണൂരിൽ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഓടിച്ചിരുന്ന പിണറായി സ്വദേശിയായ ഡോക്ടർക്കെതിരെ കേസെടുത്തു



കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. പ്രതിയിൽനിന്ന് എംവിഡി പിഴ ഈടാക്കി. കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കാർ വഴി നൽകാതിരുന്നത്.അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ(61) അൽപസമയത്തിനകം തന്നെ മരിച്ചു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01