നേതൃത്വ പരിശീലന ക്യാമ്പ്,ജനുവരി പത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം : ദേവസ്യ മേച്ചേരി

 


 കണ്ണൂർ: ജനുവരി 28ന് നടക്കുന്ന  യൂണിറ്റ് മേഖലാ ജില്ലാ നേതാക്കളുടെ നേതൃസംഗമത്തിൽ  പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ജനുവരി പത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അറിയിച്ചു. ആശ്രയ പദ്ധതിയിൽ നിന്നുള്ള രണ്ടരക്കോടി  ആനുകൂല്യ വിതരണവും  സംഗമത്തിൽ വച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ്രയ പദ്ധതി  വരിസംഖ്യ അടവ് പൂർത്തീകരിച്ച  മെമ്പർമാർക്കും അതിനായി പരിശ്രമിച്ച പ്രവർത്തകർക്കും കുടിശ്ശിക നിർമ്മാർജ്ജന  യജ്ഞം  വിജയിപ്പിക്കാൻ  കഠിന പരിശ്രമം ചെയ്ത ഓഫീസ് സംവിധാനത്തിനും ദേവസ്യ മേച്ചേരി നന്ദി പറഞ്ഞു.



Post a Comment

أحدث أقدم

AD01