ഗെയ്ല്‍ പദ്ധതി: ബോധവത്കരണ സെമിനാര്‍ നടത്തി


കണ്ണൂര്‍: ഗെയ്ല്‍ ഗ്യാസ് ലൈന്‍ പദ്ധതിയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഗെയ്ല്‍ ഇന്ത്യ കണ്ണൂര്‍ സോണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടത്തി. ഗെയ്ല്‍ കണ്ണൂര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ് ആന്റണി ഉദ്ഘാടനം ചെയ്തു. ഗ്യാസ് ലൈനിന്റെ ഉപയോഗത്തെക്കുറിച്ചും ഗുണവശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഗെയ്ല്‍ ഫയര്‍ ആന്റ് സേഫ്റ്റി സീനിയര്‍ മാനേജര്‍ വി ജെ അര്‍ജുന്‍ ഗ്യാസ് ലൈനിന്റെ സുരക്ഷ, മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍, പദ്ധതി പ്രദേശത്ത് നിയമാനുസൃതമല്ലാതെ കുഴിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍, ഗെയ്ല്‍ സ്വീകരിച്ചിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. ഒ ആന്റ് എം മാനേജര്‍ അരുണ്‍ മോഹന്‍ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ടെലികോം കമ്പനികളുടെ പ്രതിനിധികള്‍, മറ്റു യൂട്ടിലിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01

 


AD02