ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു


ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബീജാപൂരിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിൻ്റെ പരിസരത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ സേന മേഖലയിൽ പരിശോധന തുടർന്നു വരികയാണ്. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിൻ്റെ നിബിഡ വനമേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. മരിച്ച മാവോയിസ്റ്റുകളെല്ലാം യൂണിഫോം ധരിച്ചിരുന്നതായി ബീജാപൂർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ച നടന്ന സ്ഫോടനത്തെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് ഇന്നലെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാന് പരിക്കേറ്റിരുന്നു. പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി ബിജാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിആർപിഎഫിൻ്റെ 196 ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് ഓപ്പറേഷനിൽ ഉണ്ടായിരുന്നത്.



Post a Comment

أحدث أقدم

AD01

 


AD02