കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസ്; മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി


കുണ്ടറയിൽ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസിൽ മുത്തച്ഛൻ കുറ്റക്കാരനെന്ന് കോടതി. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പ്രതിയായ 74 വയസുകാരൻ കുറ്റക്കാരനാണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്കുള്ള ശിക്ഷാവിധി വൈകിട്ട് നാലിന് വിധിക്കും. ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പത്തും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പത്തു വയസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്.



Post a Comment

أحدث أقدم

AD01

 


AD02