ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; കോട്ടയത്ത് ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി


കോട്ടയം നാട്ടകത്ത് ഫിനാന്‍സ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടി. പരിക്കേറ്റ ഇല്ലംപ്പള്ളി ഫിനാന്‍സ് ഉടമ രാജു ചികിത്സ നേടി. അജ്ഞാതനായ യുവാവ് പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ അകവളിലെ വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി (50) നെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ്ഐ റെജി പി ജോസഫ്, ആർപിഎഫ് എസ്ഐ എൻഎസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്. ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.



ആന്ധ്ര സ്വദേശിയായ അയ്യപ്പന്മാരുടെ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്. ഇതേ തുടർന്ന് പൊലീസ് സംഘം സിസിടിവി ക്യാമറാ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 
സംഭവത്തിൽ കേസ് എടുത്ത പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം നടത്തി. തുടർന്ന്, ആർപിഎഫ് എസ്ഐ എൻഎസ് സന്തോഷ്, നാഗാ ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ കെ ബാബു, വിനീഷ് കുമാർ, ശരത് ശേഖർ, രാഹുൽ മോൻ കെസി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നാഗമ്പടം സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






Post a Comment

أحدث أقدم

AD01