ഇരിട്ടി - ഉളിക്കല്‍ - മാട്ടറ - കാലാങ്കി റോഡിന്റെ നവീകരണം പരിശോധിക്കുമെന്ന് മന്ത്രി; സജീവ് ജോസഫ്




തിരുവനന്തപുരം: ഇരിക്കൂര്‍ - പേരാവൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഇരിട്ടി താലൂക്ക് ആസ്ഥാനത്തേയ്ക്കും ജില്ലാ ആസ്ഥാനത്തേയ്ക്കുമുള്ള ഏറ്റവും പ്രധാന  റോഡായ ഇരിട്ടി - ഉളിക്കല്‍ - മാട്ടറ - കാലാങ്കി റോഡിന്റെ നവീകരണം നടത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ മറുപടി നല്‍കി.

സജീവ് ജോസഫ് എം.എല്‍.എ യുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. റോഡിൽ നിറയെ കുഴികളാണ്. മഴക്കാലത്ത് ഇതുമൂലം അപകടങ്ങള്‍ പതിവായിരിക്കുന്നു. റോഡിന്റെ വശങ്ങൾ മിക്കയിടത്തും പൊട്ടിത്തകർന്നു. ഓവു ചാൽ ഇല്ലാത്തതിനാൽ മഴ വെള്ളം റോഡിൽ കൂടിയാണ് ഒഴുകുന്നത്. 


റോഡിന് വീതിയും തീരെ കുറവാണ്. ബാഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര ബസുകൾ  സർവീസ് നടത്തുന്ന  റോഡാണിത്. ടൂറിസം കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, കാലാങ്കി തുടങ്ങിയിടങ്ങളിലേയ്ക്കും കുന്നത്തൂര്‍പാടിയിലേയ്ക്കും എത്തിച്ചേരാനുള്ള  റോഡാണിത്.  ഈ മേഖലയിലെ ടൂറിസം വളര്‍ച്ചയ്ക്ക് ഏറ്റവും തടസ്സം നില്‍ക്കുന്നത് ഈ റോഡിന്റെ ഇന്നത്തെ അവസ്ഥയാണെന്നും എം.എല്‍.എ പറഞ്ഞു. കര്‍ണ്ണാടകയില്‍  നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ്  ഈ റോഡ് മാര്‍ഗ്ഗം  പ്രസിദ്ധമായ വയത്തൂര്‍, പയ്യാവൂര്‍‍  ക്ഷേത്രങ്ങളിലേയ്ക്ക് എത്തുന്നത്. കുടകുമായി നൂറ്റാണ്ടുകളുടെ ബന്ധം ഈ ക്ഷേത്രങ്ങള്‍ക്കുണ്ട്.  ഈ റോഡ് നവീകരിച്ചാല്‍ തീര്‍ത്ഥാടന ടൂറിസത്തിന് ഒരു മുതല്‍ കൂട്ടാവുമെന്നും എം.എല്‍.എ


Post a Comment

أحدث أقدم

AD01

 


AD02