നിവിൻ പോളി നയൻതാര കൂട്ടുക്കെട്ടിൽ ‘ഡിയർ സ്റ്റുഡൻറ്സ്’


മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ജോഡിയായ നിവിൻ പോളിയും നയൻതാരയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ ക്ക് ശേഷമാണ് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്‍റെ പ്രിയ താരം നിവിന്‍പോളിയും പുതിയ സിനിമയിയുമായി എത്തുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഈ തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പോസ്‌റ്റര്‍ കണ്ടതോടെ നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്നതിന്‍റെ ആകാംക്ഷയും ഇരുവരുടെ ആരാധകര്‍ക്ക് ഉണ്ട്. 


വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. 2025-ൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. നിവിന്‍റെ ശക്തമായ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയാ ണ് നിവിൻ പുതിയ പോസ്റ്ററിലെ നിവിൻ പോളിയുടെ മാറ്റം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തടി കുറച്ച നിവിന്‍ പോളിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു നാളായി വണ്ണം വച്ചതിന്‍റെ പേരില്‍ നിവിന്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 2024 ല്‍ രണ്ട് സിനിമളാണ് നിവിന്‍റേതായി പുറത്തിറങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷവും, മലയാളി ഫ്രം ഇന്ത്യയും. റിലീസിനൊരുങ്ങുന്നു പുതിയ ചിത്രം ഫാർമയാണ്. അതേസമയം നയൻതാരയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘നയൻതാര ബിയോണ്ട് ദി ഫയറി ടെയ്‌ൽ’ നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള വിവാദം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു.



Post a Comment

أحدث أقدم

AD01