ഛത്തീസ്ഗഢില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. 12 ഭീകരരെ സൈന്യം വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജാപൂര്‍ ജില്ലയിലെ ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള വന മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.മേഖലയില്‍ ഭീകരര്‍ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സുരക്ഷാസേനയും നടത്തിയ സംയുക്ത പരിശോധനക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. ബിജാപൂരില്‍ ഫെബ്രുവരി ഒന്നിന് നടന്ന ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. കൂടുതല്‍ ഭീകരാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
WE ONE KERALA -NM
إرسال تعليق